പ്രവാസകവിത

Wednesday, May 18, 2011

വീട് / സുലോജ് മഴുവന്നിക്കാവ് :


വീട്
എന്റെതുമാത്രമായ
ഒരു കിണര്‍
കോരിക്കുടിക്കുന്തോറും
സുതാര്യമാക്കുന്ന
സ്നേഹത്തിന്റെ സമചതുരം .

പിതൃക്കൾ പൂമുഖത്തു
നിരന്നിരിപ്പുണ്ട്‌
ചുവരിലെ ആണിയില്‍
അച്ഛന്റെ കാലന്‍ കുടയുടെ
പഴമണം.

പാതിതുറന്ന
വാതിലിനിപ്പുറം
അമ്മയുടെ ഓര്‍മ്മ.
ചിമ്മിനിയിലൂടെ
വിങ്ങിയിറങ്ങുന്നു
ഭാര്യയുടെ
നെടുവീര്‍പ്പുകള്‍ ...
വെളിച്ചം പിണങ്ങി
നില്‍ക്കും
അകത്തളങ്ങളില്‍
എവിടെയാണ്
എന്റെ തലയിണകള്‍ ..!?

ഇരുട്ടിലൂടെ
കയറിവരികയും
ഇരുട്ടില്‍
കവിത എഴുതുകയും
ഇരുട്ടു തിങ്ങും
മുറിതന്നെയാകുന്നു
കവിയുടെ സാന്നിധ്യവും ....!

രാത്രി ഇപ്പോഴും എന്റെ വീടിന്റെ അടയാളം
മായ്ച്ചു കളയുന്നു ..
പകല്‍ പിന്നെയും വരച്ചുവെക്കുന്നു...

വേനലിലും
വർഷത്തും
ഉറവ കാത്തു
ആകാശം നോക്കി
കിടക്കും കിണര്‍ ..
വറ്റിപോയ ഓര്‍മകളും
വിട്ടുമാറാത്ത സ്വപ്നങ്ങളുമായി ..
ഒരു കിണര്‍ ..

Mazhuvannikkavu Suloj
സുലോജ് മഴുവന്നിക്കാവ് :
സാമൂഹ്യ പ്രവർത്തകൻ, കവി
എറണാംകുളം സ്വദേശം
ആനുകാലികങ്ങളിലും ഓൺലൈൻ ഇടങ്ങളിലും
കവിത എഴുതുന്നു...

11 comments:

Ranjith Chemmad / ചെമ്മാടന്‍ said...

വീട്
എന്റെതുമാത്രമായ
ഒരു കിണര്‍
കോരികുടികുന്തോറും
സുതാര്യമാക്കുന്ന
സ്നേഹത്തിന്റെ സമചതുരം .

ദേശിംഗനാടന്‍(DESINGANADAN) said...

വറ്റിപോയ ഓര്‍മകളും
വിട്ടുമാറാത്ത സ്വപ്നങ്ങളുമായി ..
ഒരു കിണര്‍ ..

സുനിലൻ കളീയ്ക്കൽ said...

ഇരുട്ടിലൂടെ
കയറിവരികയും
ഇരുട്ടില്‍
കവിത എഴുതുകയും
ഇരുട്ടു തിങ്ങും
മുറിതന്നെയാകുന്നു
കവിയുടെ സാന്നിധ്യവും ....!

jayanEvoor said...

കൊള്ളാം, ഭാവന.
അഭിനന്ദനം.

ഇനി തിരുത്തുകൾ...

1.കോരികുടികുന്തോറും
2.പിതൃകള്‍
3.വര്‍ഷതും

ഇരട്ടിപ്പിക്കേണ്ട അക്ഷരങ്ങൾ ഇരട്ടിപ്പിച്ചു തന്നെ എഴുതണം.

ബൈജൂസ് said...

നല്ല കവിത

Geetha said...

good one.. keep it up

മുല്ല said...

nalla varikaL

Rare Rose said...

നന്നായി കവിത..

khader patteppadam said...

വറ്റുംതോറും പെരുകും കിണര്‍...

'മുല്ലപ്പൂവ് said...

നന്നായിരിക്കുന്നു...
ആശംസകളോടെ,

അരുണോദയം said...

നന്നായിട്ടുണ്ട്..