പ്രവാസകവിത

Tuesday, March 15, 2011

പച്ചക്കുതിരയുടെ മരണം / സ്മിത്ത്‌ മാബുള്ളി


ആദ്യത്തെ നിലവിളി
കാക്കകളുടേതു തന്നെയായിരുന്നു
പിന്നെ
കരിയിലക്കിളികളും
മൈനകളുമെത്തി
കയറുവഴിയിറങ്ങി
കണ്ണുകള്‍ നോക്കി
ഉറുബുകള്‍
മരണം
സ്ഥിതീകരിചു

ഒടുവിലാണു പക്ഷെ
പച്ചക്കുതിരയെത്തിയത്.

പോലീസെത്തി
മരണക്കുറിപ്പുകളും
വിശദീകരണങ്ങളും
മക്കളുടെ
വിലാപങ്ങളും കഴിഞ്ഞ്,
പിറ്റേന്നു ഉച്ചക്കു
നെടുബാശ്ശേരിയിലിറങ്ങുന്ന
ഇളയ മകളുടെ
വരവിന്നായി
മുഖം തുടചു മിനുക്കി
പൗഡറിട്ടു
ജീവിതത്തിലാദ്യമായി
ചെളിമണമില്ലാതെ
ചേറു പുരളാത്ത കാലടികളോടെ
ഉലയാത്ത
ഉടുപ്പോടെ
മൊബെയില്‍ ഫ്രീസറില്‍
കിടക്കുബോള്‍
ആള്‍ തിരക്കിനിടയിലൂടെ
ഒടുവിലറിഞ്ഞവന്റെ
ഹ്രുദയവ്യഥ നിറഞ്ഞ
വെപ്രാളത്തോടെ
ജീവിതം മുഴോന്‍
ഒപ്പം നടന്നവന്റെ
വിലാപത്തോടെ
പചക്കുതിര വന്നത്‌
ഒടുവിലാണ്
ആദ്യ മഴത്തുള്ളികളേറ്റ
ഇലതലപ്പുകള്‍ക്കടിയിലെന്ന പോലെ
കിടക്കുന്ന
മുഖത്തിനു മീതെ
ചില്ലില്‍ ഇരുന്നതേ
അതിനോര്‍മയുള്ളൂ

അപ്പന്റെ ശവത്തേലും
ഈ തുള്ളനും,
ചീടും
ഉറുബും മാത്രെ ഉള്ളൂ
എന്നൊരു ആക്രോശം
മനസ്സിലാക്കാന്‍ മാത്രം
ലോകപരിചയം
അതിനില്ലാതെ പോയിSmith Anthikad
പച്ചക്കുതിരയുടെ മരണം
Blog : http://manalezhuthukal-smith.blogspot.com/

Saturday, March 12, 2011

List Ur Poetry Blog

ഈ ബ്ളോഗിലെ കവിതാ ബ്ലോഗ് റോളിലേയ്ക്ക് താങ്കളുടെയോ താങ്കൾക്ക് പരിചയമുള്ള മറ്റു ബ്ളോഗുകളോ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ  താഴെ ഒരു കമന്റ് ഇടൂ..

ഒരു നാൾ/ കെ.സി. അലവിക്കുട്ടി.

കാലത്തിന്‍റെ
അനന്തതയില്‍
വരാന്‍
ബാക്കി നില്‍ക്കുന്ന
ദിവസം,
പകല്‍ പുലരുകയില്ല
ദിവസത്തിന്‌
കറുത്ത ദൈര്‍ഘ്യം
പ്രാവുകള്‍
ചിരിച്ചു പറക്കും
വംശം എന്ന പദവും
പര്യായങ്ങളും
എല്ലാഭാഷയില്‍ നിന്നും
എടുത്തു കളയും
എല്ലാ വേദങ്ങളും
ദൈവംതിരിച്ചു വാങ്ങും
മനുഷ്യ മസ്തിഷ്ക്കങ്ങളിലെ ഭക്തി
പ്രാവുകള്‍ക്ക്
മാറ്റി വെക്കും
പകരം
ഒരു വെളുത്ത പലക
ഭൂമിയില്‍
സ്ഥാപിക്കും
ശീര്‍ഷകത്തില്‍
"ദൈവം ഇങ്ങനെ കുറിച്ചിടും
ഇന്ന് മനുഷ്യ രാശിക്ക്
പ്രായം തികയുന്ന ദിവസം"
അനന്തരം,
തരിശു ഗ്രഹങ്ങളില്‍
ജീവന്‍ വിതച്ചു വേദം നല്‍കുമ്പോള്‍
വെള്ള പ്രാവുകള്‍
സു ര്യോദയങ്ങളില്‍
ദൈ വത്തെ സ്തുതിച്ച്
ദേവാല യങ്ങളില്‍
കുറുകി കൊണ്ടേയിരിക്കുംKormath Alavikutty
( കവിത ) ഒരുനാള്‍
കെ.സി. അലവിക്കുട്ടി.

പിരിയാന്‍ മനസ്സില്ലാത്തവര്‍ / ദിലീപ് കുമാർ കെ.ജി.ആകാശം ചരിച്ചു പിടിച്ചൊരു പടമാണെന്നും
ചിതറിവീണ ചായങ്ങള്‍
നമുക്കുമേലിറ്റുവീഴുമ്പോള്‍ നാം
ഉയിര്‍ത്തെഴുനെല്‍ക്കുമെന്നും പറഞ്ഞാണ്
നീയുറക്കെയുറക്കെ ചിരിച്ചത്


നേര്‍ത്ത കാറ്റുള്ളൊരു സായാഹ്നത്തില്‍
ഒരൊറ്റ മരത്തിന്‍ കീഴെ
മടിയില്‍ തലവെച്ചുകിടന്നാണ്
നീയത് പറഞ്ഞത്


ഒടുക്കം പെയ്തമഴയില്‍
നമുക്കു മുകളിലെ
മണ്ണൊലിച്ചുപോയപ്പോഴാണ്
അസ്ഥികളില്‍ പൂക്കള്‍ വിരിഞ്ഞത്


നെഞ്ചില്‍ ഇഴചേര്‍ത്തു
തമ്മില്‍ ചെര്‍ത്തുവച്ചൊരു
വേരിലൂടെയാണ്
നമ്മള്‍ സംവദിച്ചത്


പിരിയാന്‍ മനസ്സില്ലതെയാണ്
നമ്മള്‍ ജീവിക്കുന്നത്

Thursday, March 10, 2011

അപസ്മാരം / ശ്രീകുമാർ കരിയാട്

രാമണീയകം/ ഗോപാൽ ഉണ്ണികൃഷ്ണ • രാത്രിയിൽ പൂക്കുന്ന
  വെള്ളിപ്പൂവിൽ
  ചാർത്തിയതാരിത്ര
  രാഗഗന്ധം

  വാസന്തമാസാദ്യ
  പൂർണ്ണിമയ്ക്കായ്
  പാലൊളിയാരു
  പകർന്നരുളി

  ചെന്തളിർശോഭയിൽ
  ചാഞ്ചാടിടും
  ചെന്താമരയ്ക്കിത്ര
  ചാരുതയും

  മന്ദ്രമൃദുമൊഴി
  ത്തേൻപകർന്ന
  മന്ദഹാസത്തിന്റെ
  മാധുരിയും

  ആരരുളീയിവ-
  യ്ക്കീരസങ്ങൾ
  ആരിന്നെനിയ്ക്കേകി
  ഈസ്വരങ്ങൾ


 • Gopal Unnikrishna
  രാമണീയകം • Monday, March 7, 2011

  കുറ്റിപെന്‍സില്‍ / ഷംസ് ബാലുശ്ശേരി


  Shams Balusseri


  ഒരു നാള്‍ മരിച്ചവരെല്ലാം
  നിന്‍റെ നഗരത്തില്‍
  ഉയര്‍ത്തെഴുനേല്‍ക്കപ്പെടും .

  നിന്‍റെ കാതുകളില്‍
  യന്ത്ര ചിറകുകള്‍ മുരളും.

  നെഞ്ചില്‍
  വെടിയൊച്ചകള്‍ പിടയും .

  മുറിവേറ്റവരെ ബാക്കി വെച്ച്
  സൈറണുകള്‍ പാഞ്ഞു പോകും .

  അന്ന് നിന്നെ പോലെ ആരുമുണ്ടാവില്ല .

  അവര്‍ നിന്‍റെ പിറകില്‍
  വരികളായ് അണി നിരക്കും.

  നീ എഴുതി തേഞ്ഞ
  ഒരു ചരമ കോളത്തില്‍
  മുനയൊടിഞ്ഞ് ചത്തതല്ല .

  ഭരണകൂടത്തിന് ഒരു കുത്തിടാന്‍
  മുന കൂര്‍പ്പിച്ച്
  ഒരു തെരുവില്‍ കൊല്ലപ്പെട്ടതാണ് .

  വിധവ / നജൂസ്‌

  കലത്തിന്റെ
  കഴുത്തിലെ
  നീരു വറ്റിയ
  വറ്റ്‌

  ഒരാന്തലിന്റെ
  കുതിപ്പില്‍
  ‍ബാക്കിയാവുന്ന
  ഒരു വേവിന്റെ
  ഉണര്‍ച്ചയില്‍
  ‍എല്ലാം
  അവസാനിച്ചേനേ

  നിന്റെ നനവു്
  ഇപ്പോഴും
  ബാക്കിനില്‍ക്കുന്നതാവാം
  തീയാളിയിട്ടും
  ചൂടേറിയിട്ടും
  ഞാനിങനെ
  അടര്‍ന്ന്‌ പോവാതെ
  ഒട്ടിയിരിക്കുന്നത്‌
   
  Blog : 
  http://najoos.blogspot.com/

  സോഫ്റ്റ്‌ ജീവിതം / ജയദേവ് നായനാർ

                                                                                         Jayadev Nayanar

 •                                                                                     വി.ജയദേവ്      

  ട്രാഷ് ഫോള്‍ഡറില്‍ തീര്‍ച്ചയായും

  നിങ്ങള്‍ ഇതിനോടകം കണ്ടുകാണും,

  അഴുകിത്തുടങ്ങിക്കഴിഞ്ഞ

  എന്റെ ഇ- ജഡത്തെ.

  മണിക്കൂറുകള്‍ നീണ്ട

  ഇ- പ്രണയമായിരുന്നു

  അതെന്നു പറയാതെ വയ്യ.

  അണച്ചും ഉമ്മവെച്ചും

  നമ്മള്‍ ഇ- ശരീരമാകെ

  സര്‍ഫ് ചെയ്തപ്പോഴത്തെ

  ആവേശമെന്തായിരുന്നു.

  ഉമ്മകള്‍ പരസ്പരം

  കട്ട്‌ ചെയ്തും പേസ്റ്റ് ചെയ്തും

  ഓരോരോ നിശ്വാസങ്ങള്‍ കോപ്പി ചെയ്തും.

  ഓരോരോ സ്വപ്‌നങ്ങള്‍

  സീ ഡ്രൈവില്‍‍ത്തന്നെ

  വീണ്ടും വീണ്ടും സേവ് ചെയ്തും,

  എത്രയെത്ര ജിബി സ്പേസുകള്‍.

  അവസാനം സ്ലീപ്‌ മോഡിലാവണം

  അവളെന്നെ ഇ- തോക്കില്‍നിന്നും

  നിറയൊഴിച്ചത്. അതെ

  അപ്പോള്‍ തന്നെ. അതും

  പോയിന്റ്‌ ബ്ലാങ്കില്‍.

  ഉന്നമൊട്ടും തെറ്റാതെ.

  ഉണ്ടാവും ഇപ്പോഴും

  ഒരു ഇ- വെടിയുണ്ട

  എന്റെ കരള്‍ തുളച്ച്‌.

  അതേ, പിന്നീടായാലും

  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

  ഇ- ‍ റീ‍ഡറില്‍ വായിക്കാമല്ലോ • അനുദൈര്‍ഘ്യം / ഉസ്മാൻ ഇരിങ്ങാട്ടിരി

  ഒരിക്കല്‍,
  പൈ യുടെ വില
  ചോദിച്ചാണ്
  ഞാന്‍ അവളുടെയടുത്തു ചെന്നത്.
  എനിക്കന്ന്
  പൈദാഹത്തിന്റെ വിലയെ
  അറിയുമായിരുന്നുള്ളൂ.
  അവളപ്പോള്‍,
  രണ്ടാം ലോക മഹായുദ്ധത്തിലായിരുന്നു.
  എല്‍.സി. ടീച്ചര്‍
  ഹാജറെടുക്കുമ്പോള്‍
  ട്വന്റി ഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍
  ഒരു അനുദൈര്‍ഘ്യ ‍ തരംഗം
  എന്നിലൂടെ കടന്നു പോകും.
  അവളുടെ പ്രസന്റ് സര്‍
  ഉള്ളില്‍ കിടന്നു
  ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും
  കണ്ടു പിടിക്കുകയാവും
  അപ്പോള്‍.
  മഴവില്ലിന്റെ
  ഏഴു നിറങ്ങളില്‍
  ഏതിനാണ് സാന്ദ്രത കൂടുതലെന്ന
  ചോദ്യത്തിന്
  അന്നും ഇന്നും
  എനിക്ക് ഒരേ ഉത്തരം തന്നെ.
  ആ ഉത്തരത്തിനു
  പാര്‍ത്ഥ സാരഥി മാഷ്
  കൈവെള്ളയില്‍ പതിച്ച
  ചെമന്ന കയ്യൊപ്പ്
  ഏകദിശാപ്രവര്‍ത്തനത്തെ കുറിച്ച്
  ഞാനെഴുതിയ
  ആദ്യത്തെയും
  അവസാനത്തെയും കവിതയായി
  ഇന്നും
  തിണര്‍ത്തു കിടപ്പുണ്ട്

  blog : കവിത
  http://iringattiridrops.blogspot.com/
  FB profile :