പ്രവാസകവിത

Thursday, March 10, 2011

രാമണീയകം/ ഗോപാൽ ഉണ്ണികൃഷ്ണ • രാത്രിയിൽ പൂക്കുന്ന
  വെള്ളിപ്പൂവിൽ
  ചാർത്തിയതാരിത്ര
  രാഗഗന്ധം

  വാസന്തമാസാദ്യ
  പൂർണ്ണിമയ്ക്കായ്
  പാലൊളിയാരു
  പകർന്നരുളി

  ചെന്തളിർശോഭയിൽ
  ചാഞ്ചാടിടും
  ചെന്താമരയ്ക്കിത്ര
  ചാരുതയും

  മന്ദ്രമൃദുമൊഴി
  ത്തേൻപകർന്ന
  മന്ദഹാസത്തിന്റെ
  മാധുരിയും

  ആരരുളീയിവ-
  യ്ക്കീരസങ്ങൾ
  ആരിന്നെനിയ്ക്കേകി
  ഈസ്വരങ്ങൾ


 • Gopal Unnikrishna
  രാമണീയകം • 1 comment:

  മനുരാജ് said...

  പ്രകൃതിയെ എത്ര കണ്ടാലാണ് മതിയാകുക.... മനസ്സിലാക്കുക....