പ്രവാസകവിത

Monday, March 7, 2011

അനുദൈര്‍ഘ്യം / ഉസ്മാൻ ഇരിങ്ങാട്ടിരി

ഒരിക്കല്‍,
പൈ യുടെ വില
ചോദിച്ചാണ്
ഞാന്‍ അവളുടെയടുത്തു ചെന്നത്.
എനിക്കന്ന്
പൈദാഹത്തിന്റെ വിലയെ
അറിയുമായിരുന്നുള്ളൂ.
അവളപ്പോള്‍,
രണ്ടാം ലോക മഹായുദ്ധത്തിലായിരുന്നു.
എല്‍.സി. ടീച്ചര്‍
ഹാജറെടുക്കുമ്പോള്‍
ട്വന്റി ഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍
ഒരു അനുദൈര്‍ഘ്യ ‍ തരംഗം
എന്നിലൂടെ കടന്നു പോകും.
അവളുടെ പ്രസന്റ് സര്‍
ഉള്ളില്‍ കിടന്നു
ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും
കണ്ടു പിടിക്കുകയാവും
അപ്പോള്‍.
മഴവില്ലിന്റെ
ഏഴു നിറങ്ങളില്‍
ഏതിനാണ് സാന്ദ്രത കൂടുതലെന്ന
ചോദ്യത്തിന്
അന്നും ഇന്നും
എനിക്ക് ഒരേ ഉത്തരം തന്നെ.
ആ ഉത്തരത്തിനു
പാര്‍ത്ഥ സാരഥി മാഷ്
കൈവെള്ളയില്‍ പതിച്ച
ചെമന്ന കയ്യൊപ്പ്
ഏകദിശാപ്രവര്‍ത്തനത്തെ കുറിച്ച്
ഞാനെഴുതിയ
ആദ്യത്തെയും
അവസാനത്തെയും കവിതയായി
ഇന്നും
തിണര്‍ത്തു കിടപ്പുണ്ട്

blog : കവിത
http://iringattiridrops.blogspot.com/
FB profile :

3 comments:

ദിയ said...

"അവളുടെ പ്രസന്റ് സര്‍
ഉള്ളില്‍ കിടന്നു
ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും
കണ്ടു പിടിക്കുകയാവും
അപ്പോള്‍"

Unknown said...

നല്ല സംരംഭം! നല്ല കവിതകൾ ഇനിയും പ്രതീക്ഷിക്കുന്നു

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...
This comment has been removed by the author.