പ്രവാസകവിത

Monday, March 7, 2011

സോഫ്റ്റ്‌ ജീവിതം / ജയദേവ് നായനാർ

                                                                                       Jayadev Nayanar

  •                                                                                     വി.ജയദേവ്      

    ട്രാഷ് ഫോള്‍ഡറില്‍ തീര്‍ച്ചയായും

    നിങ്ങള്‍ ഇതിനോടകം കണ്ടുകാണും,

    അഴുകിത്തുടങ്ങിക്കഴിഞ്ഞ

    എന്റെ ഇ- ജഡത്തെ.

    മണിക്കൂറുകള്‍ നീണ്ട

    ഇ- പ്രണയമായിരുന്നു

    അതെന്നു പറയാതെ വയ്യ.

    അണച്ചും ഉമ്മവെച്ചും

    നമ്മള്‍ ഇ- ശരീരമാകെ

    സര്‍ഫ് ചെയ്തപ്പോഴത്തെ

    ആവേശമെന്തായിരുന്നു.

    ഉമ്മകള്‍ പരസ്പരം

    കട്ട്‌ ചെയ്തും പേസ്റ്റ് ചെയ്തും

    ഓരോരോ നിശ്വാസങ്ങള്‍ കോപ്പി ചെയ്തും.

    ഓരോരോ സ്വപ്‌നങ്ങള്‍

    സീ ഡ്രൈവില്‍‍ത്തന്നെ

    വീണ്ടും വീണ്ടും സേവ് ചെയ്തും,

    എത്രയെത്ര ജിബി സ്പേസുകള്‍.

    അവസാനം സ്ലീപ്‌ മോഡിലാവണം

    അവളെന്നെ ഇ- തോക്കില്‍നിന്നും

    നിറയൊഴിച്ചത്. അതെ

    അപ്പോള്‍ തന്നെ. അതും

    പോയിന്റ്‌ ബ്ലാങ്കില്‍.

    ഉന്നമൊട്ടും തെറ്റാതെ.

    ഉണ്ടാവും ഇപ്പോഴും

    ഒരു ഇ- വെടിയുണ്ട

    എന്റെ കരള്‍ തുളച്ച്‌.

    അതേ, പിന്നീടായാലും

    പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

    ഇ- ‍ റീ‍ഡറില്‍ വായിക്കാമല്ലോ



  • 3 comments:

    Unknown said...

    E കാലത്തോടൊപ്പം e കവിതയും!!

    Kalavallabhan said...

    ഇ - കാലത്തെ ഇ - കവിതകൾ
    വായിക്കുന്നതിൽ പുതുമയുണ്ട്.

    ആറങ്ങോട്ടുകര മുഹമ്മദ്‌ said...

    ഈ,പുതുമ ആസ്വദിച്ചു.