പ്രവാസകവിത

Tuesday, March 15, 2011

പച്ചക്കുതിരയുടെ മരണം / സ്മിത്ത്‌ മാബുള്ളി


ആദ്യത്തെ നിലവിളി
കാക്കകളുടേതു തന്നെയായിരുന്നു
പിന്നെ
കരിയിലക്കിളികളും
മൈനകളുമെത്തി
കയറുവഴിയിറങ്ങി
കണ്ണുകള്‍ നോക്കി
ഉറുബുകള്‍
മരണം
സ്ഥിതീകരിചു

ഒടുവിലാണു പക്ഷെ
പച്ചക്കുതിരയെത്തിയത്.

പോലീസെത്തി
മരണക്കുറിപ്പുകളും
വിശദീകരണങ്ങളും
മക്കളുടെ
വിലാപങ്ങളും കഴിഞ്ഞ്,
പിറ്റേന്നു ഉച്ചക്കു
നെടുബാശ്ശേരിയിലിറങ്ങുന്ന
ഇളയ മകളുടെ
വരവിന്നായി
മുഖം തുടചു മിനുക്കി
പൗഡറിട്ടു
ജീവിതത്തിലാദ്യമായി
ചെളിമണമില്ലാതെ
ചേറു പുരളാത്ത കാലടികളോടെ
ഉലയാത്ത
ഉടുപ്പോടെ
മൊബെയില്‍ ഫ്രീസറില്‍
കിടക്കുബോള്‍
ആള്‍ തിരക്കിനിടയിലൂടെ
ഒടുവിലറിഞ്ഞവന്റെ
ഹ്രുദയവ്യഥ നിറഞ്ഞ
വെപ്രാളത്തോടെ
ജീവിതം മുഴോന്‍
ഒപ്പം നടന്നവന്റെ
വിലാപത്തോടെ
പചക്കുതിര വന്നത്‌
ഒടുവിലാണ്
ആദ്യ മഴത്തുള്ളികളേറ്റ
ഇലതലപ്പുകള്‍ക്കടിയിലെന്ന പോലെ
കിടക്കുന്ന
മുഖത്തിനു മീതെ
ചില്ലില്‍ ഇരുന്നതേ
അതിനോര്‍മയുള്ളൂ

അപ്പന്റെ ശവത്തേലും
ഈ തുള്ളനും,
ചീടും
ഉറുബും മാത്രെ ഉള്ളൂ
എന്നൊരു ആക്രോശം
മനസ്സിലാക്കാന്‍ മാത്രം
ലോകപരിചയം
അതിനില്ലാതെ പോയി



Smith Anthikad
പച്ചക്കുതിരയുടെ മരണം
Blog : http://manalezhuthukal-smith.blogspot.com/

6 comments:

Unknown said...

അപ്പന്റെ ശവത്തേലും
ഈ തുള്ളനും,
ചീടും
ഉറുബും മാത്രെ ഉള്ളൂ
എന്നൊരു ആക്രോശം
മനസ്സിലാക്കാന്‍ മാത്രം
ലോകപരിചയം
അതിനില്ലാതെ പോയി!

Jithu said...

ഇഷ്ടമായി...

Manickethaar said...

നന്നായിട്ടുണ്ട്‌....

khader patteppadam said...

കവിത മൂന്നോ നാലോ വട്ടം വായിച്ചു.

drkaladharantp said...

ആദ്യ മഴത്തുള്ളികളേറ്റ
ഇലതലപ്പുകള്‍ക്കടിയിലെന്ന പോലെ
കിടക്കുന്ന കവിതയുടെ ഹൃദയം പച്ചപ്പുള്ളത്

manalezhuthukal smith said...

ഇതൊരു ക്ഷമാപണം ആണ്.,എന്നോ പോസ്റ്റ്‌ ചെയ്ത കവിതയും അതിന്റെ കമന്റ്സും ഇന്ന് കണ്ടെത്തുമ്പോള്‍ അത് വായിച്ചു അഭിപ്രായം പറഞ്ഞവരോട് അന്ന്പറയാതെ പോയ സ്നേഹം കൂടി ഇവിടെ ഞാന്‍ കുറിച്ചിടുന്നു...നാല് വര്‍ഷങ്ങള്‍ ഇതിനിടയില്‍ കടന്നു പോയെങ്കിലും.

http://manalezhuthukal-smith.blogspot.in/